എംപിമാരുടെ ആസ്തിപ്രഖ്യാപന പ്രക്രിയ പരിഷ്ക്കരിക്കാൻ മാൾട്ടീസ് സർക്കാർ
മാൾട്ടീസ് എംപിമാരുടെ ആസ്തിപ്രഖ്യാപന പ്രക്രിയ പരിഷ്ക്കരിക്കാൻ സർക്കാർ ഒരുങ്ങുന്നു. എംപിമാർ സ്പീക്കർക്ക് ആസ്തി പ്രഖ്യാപനം സമർപ്പിക്കുന്ന രീതിയിൽ മാറ്റം വരുത്താനാണ് സർക്കാർ നീക്കം. ബാങ്ക് അക്കൗണ്ടുകൾ, സ്വത്തുക്കൾ, ഓഹരികൾ എന്നിവ ഉൾപ്പെടെ കൂടുതൽ വിശദമായ പ്രഖ്യാപനം ക്യാബിനറ്റ് അംഗങ്ങൾ കാബിനറ്റ് സെക്രട്ടറിക്ക് സമർപ്പിക്കുന്നതിന് സമാനമായ തരത്തിലാകും ഇനി എംപിമാരുടെയും ആസ്തിപ്രഖ്യാപനം നടത്തുക.മാൾട്ടയിലെ എല്ലാ എംപിമാരും തങ്ങളുടെ സമ്പത്തിനെക്കുറിച്ചും അവർ എങ്ങനെ പണം സമ്പാദിക്കുന്നു എന്നതിനെക്കുറിച്ചും കൂടുതൽ വിശദമായ വിവരങ്ങൾ സർക്കാരിന് നൽകണമെന്ന് പ്രധാനമന്ത്രി റോബർട്ട് അബെല പറഞ്ഞു. മന്ത്രിമാർ , എംപിമാർ എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാ പാർലമെൻ്റ് അംഗങ്ങൾക്കും ആസ്‌തിപ്രഖ്യാപനത്തിനു സമാനമായ ഫോമാകും ഇനി ഉണ്ടാകുക. ഈ പ്രഖ്യാപനം പാർലമെൻ്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.