മാൾട്ടാ വാർത്തകൾ
ഡോർ ടു ഡോർ ഗ്യാസ് വിതരണക്കാർക്കുള്ള സബ്സിഡി സർക്കാർ അവസാനിപ്പിച്ചു

ഡോർ ടു ഡോർ ഗ്യാസ് വിതരണക്കാർക്കുള്ള സബ്സിഡി സർക്കാർ അവസാനിപ്പിച്ചു. 2015 ൽ, 31 ഗ്യാസ് വിതരണക്കാർ അവരുടെ ഡോർ ടു ഡോർ ഡെലിവറി സേവനത്തിൽ ഇളവ് നൽകുന്നതിനായി സർക്കാരുമായി 15 വർഷത്തെ കരാറിൽ ഒപ്പുവച്ചിരുന്നു. ഈ ഇളവാണ് ഒരു ഗസറ്റ് അറിയിപ്പിലൂടെ സർക്കാർ പിൻവലിച്ചത്. വാണിജ്യപരമായി ലാഭകരമല്ലാത്ത വിദൂര പ്രദേശങ്ങളിൽ വിതരണം ചെയ്യുന്ന വിതരണക്കാർക്കാണ് ഇളവുകൾ നൽകിയിരുന്നത്. വിദൂര പ്രദേശങ്ങളിൽ വിതരണം ചെയ്യേണ്ടതില്ലാത്ത വിതരണക്കാരെ കരാറിൽ നിന്നും സബ്സിഡിയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഈ അസമത്വമാണ് സർക്കാർ തിരുത്തിയത്. ഇത് ഉപഭോക്താക്കളെ ബാധിക്കില്ല. ഊർജ്ജ ചെലവുകൾക്ക് സബ്‌സിഡി നൽകുന്നത് സർക്കാർ തുടരുന്നതിനാൽ ഗ്യാസ് വില സ്ഥിരമായി തുടരും.