കേരളം
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം; 13 പവൻ സ്വർണം കവർന്നു

തിരുവനന്തപുരം : പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണം മോഷണം പോയതായി പരാതി. ക്ഷേത്രകവാടം നിർമിക്കുന്നതിനു വേണ്ടി സംഭാവന ലഭിച്ച സ്വർണമാണ് നഷ്ടപ്പെട്ടത്.
വെള്ളിയാഴ്ചയാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതീവ സുരക്ഷയുള്ള മേഖലയിൽ നിന്നുമാണ് സ്വർണം നഷ്ടമായത്.