അപകടമുനമ്പിൽ നിന്നും കടലിലേക്ക്; മാൾട്ടയിലെ ഐതിഹാസിക പാരമ്പര്യമായ ഗോസ്ട്ര അരങ്ങേറി

മാൾട്ടയിലെ ഐതിഹാസികമായ പാരമ്പര്യമായ ഗോസ്ട്ര അരങ്ങേറി. തലമുറകളായി മാൾട്ടയുടെ ഗ്രാമവിരുന്നുകളുടെ ഭാഗമായിരുന്ന ഒന്നാണ് ഗോസ്ട്ര. നിർഭയനായ അത്‌ലറ്റ് ഗ്രീസ് പുരട്ടിയ മരത്തടിയിൽ കയറി ചാമ്പ്യനെപ്പോലെ പതാക പിടിച്ച് സെന്റ് ജൂലിയൻസ് കടലിലേക്ക് വിജയകരമായി ചാടുന്നതാണ് ഗോസ്ട്ര മത്സരം. ലോവിൻ മാൾട്ട പങ്കുവെച്ച ഗോസ്ട്രയുടെ ഫൂട്ടേജ് സോഷ്യൽ മീഡിയയിൽ വൈറലാണ്. നിയമങ്ങൾ ലളിതമാണ്- ഗ്രീസ് ഉപയോഗിച്ച് നനയ്ക്കുകയും കടലിന് മുകളിലൂടെ ചരിഞ്ഞിരിക്കുകയും ചെയ്യുന്ന പോളിലൂടെ ഓടുക, കടലിലേക്ക് ചാഡ്‌ക, ചാടുന്ന വഴിയിൽ പതാക കവരുക എന്നതാണ് ഗോസ്ട്രയിലെ വെല്ലുവിളി. അപകടങ്ങൾ നിറഞ്ഞ ഈ മത്സരത്തിൽ ഭാഗ്യശാലികളും സ്ഥിരപ്രയത്നക്കാരുമായ മത്സരാർത്ഥികൾക്ക് മാത്രമേ വെല്ലുവിളി പൂർത്തിയാക്കാൻ കഴിയാറുള്ളൂ. മാൾട്ട മുതൽ ഗോസോ വരെയുള്ള ഭാഗങ്ങളിൽ ഗോസ്ട്ര ഒരു കളിയേക്കാൾ കൂടുതലായി അപകടവും കോമഡിയും കലർന്ന ഒരു ഫെസ്റ്റ ആചാരമാണ്.