2024-ൽ സൗജന്യ വാലറ്റ ഫെറി സേവനങ്ങൾ ഉപയോഗിച്ചത് 440,000 ആളുകൾ
ട്രാൻസ്‌പോർട്ട് മാൾട്ട നൽകിയ കണക്കുകൾ പ്രകാരം, വലെറ്റ, സ്ലീമ, കോട്ടോനെറ എന്നിവയ്‌ക്കിടയിലുള്ള ഫെറി സർവീസ് കഴിഞ്ഞ വർഷം 4,40,000 ടാലിഞ്ച കാർഡ് ഉടമകളെ ആകർഷിച്ചു.
പ്രതിദിന യാത്രയിൽ ക്രോസിംഗുകൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ വർഷം ജനുവരിയിൽ ടാലിഞ്ച കാർഡ് ഉടമകൾക്ക് ഈ സേവനം സൗജന്യമാക്കിയിരുന്നു.
എന്നാൽ കണക്കുകൾ കാണിക്കുന്നത്, ഫെറി സർവീസ് ഉപയോഗിക്കുന്നതിൽ പലരും വിനോദസഞ്ചാരികൾ ആണ്. അവർ ടാലിഞ്ച കാർഡ് ഉഒയോഗിക്കാത്തവരും അവരുടെ യാത്രാക്കൂലിക്ക് പണം നൽകുന്നവരുമാണ്. നാല് ഫെറി യാത്രക്കാരിൽ ഒരാൾ മാത്രമാണ് അവരുടെ ഫീസ് ഒഴിവാക്കിയത്.
എന്നിരുന്നാലും, പ്രാദേശിക യാത്രക്കാർക്കിടയിൽ ഈ സേവനം കൂടുതൽ പ്രചാരത്തിലുണ്ടെന്ന് ഗതാഗത മന്ത്രി ക്രിസ് ബോണറ്റ് തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു, “കാർഡ് ഉടമകൾക്ക് സേവനം സൗജന്യമാക്കിയതിനാൽ ഈ സേവനം ഉപയോഗിക്കുന്ന മാൾട്ടീസിൻ്റെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു” എന്ന് ഗതാഗത മന്ത്രി വിലയിരുത്തി. “കഴിഞ്ഞ വർഷം ജനുവരി മുതൽ നവംബർ വരെ 1.5 മില്യണിലധികം യാത്രക്കാർ ഈ സേവനം ഉപയോഗിച്ചു. 300,000 യാത്രക്കാരുടെ വർദ്ധനവാണ് ഇതിലുള്ളത്” അദ്ദേഹം പറഞ്ഞു.