കേരളം
കേരളത്തിലെ 6 ലക്ഷം കുടുംബങ്ങൾക്ക് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യം

സംസ്ഥാനത്തെ ആറുലക്ഷം കുടുംബങ്ങൾക്ക് (മഞ്ഞ കാർഡ്) 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യം. അര ലിറ്റർ വെളിച്ചെണ്ണയും അര കിലോ പഞ്ചസാരയും ചെറുപയർ പരിപ്പ്, സേമിയ പായസം മിക്‌സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവ കിറ്റിലുണ്ടാകും. ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒരുകിറ്റ് സൗജന്യമായി ലഭിക്കും. നീല കാർഡുകാർക്ക് 10 കിലോയും വെള്ളക്കാർഡുകാർക്ക് 15 കിലോയും അരി 10.90 രൂപ നിരക്കിൽ നൽകും. 53 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. 94 ലക്ഷം കാർഡുകാർക്ക് 10 കിലോ കെ റൈസ് 25 രൂപ നിരക്കിൽനൽകും. നിലവിൽ 29 രൂപയ്‌ക്ക് നൽകുന്ന അരിയാണിത്.സംസ്ഥാന വ്യാപകമായി സപ്ലൈകോ ഓണച്ചന്ത നടത്തും. ഇക്കുറി തിരുവനന്തപുരത്തിന് പുറമേ പാലക്കാട്ടും മെഗാഫെയർ നടത്തും.