കേരളം
സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ യു. പ്രതിഭയടക്കം നാല് പുതുമുഖങ്ങൾ; ആർ.നാസർ ജില്ലാ സെക്രട്ടറിയായി തുടരും

ആലപ്പുഴ : സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ യു പ്രതിഭയടക്കം 4 പുതുമുഖങ്ങൾ. യൂപ്രതിഭ, എംഎൽഎ എം എസ് അരുൺകുമാർ എന്നിവർ ജില്ലാ കമ്മിറ്റിയിൽ. മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ തെരെഞ്ഞെടുത്തു.
ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ച പാനൽ സമ്മേളനത്തിൽ അവതരിപ്പിക്കും. ആർ.നാസർ ജില്ലാ സെക്രട്ടറിയായി തുടരും. സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയവും പങ്കെടുക്കുന്ന സമ്മേളനം എന്ന പ്രത്യേകതയും ആലപ്പുഴ ജില്ലാ സമ്മേളനത്തിനുണ്ട്.