അന്തർദേശീയംചരമം

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു

വാഷിങ്ടണ്‍ : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു. 100 വയസായിരുന്നു. ജോര്‍ജിയയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അമേരിക്കയുടെ 39-ാമത് പ്രസിഡന്റാണ്. ഡെമോക്രാറ്റുകാരനായ ജിമ്മി കാര്‍ട്ടര്‍ 1977 മുതല്‍ 1981 വരെയാണ് യുഎസ് പ്രസിഡന്റായിരുന്നത്.

1978 ല്‍ ജിമ്മി കാര്‍ട്ടര്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. 100 വയസ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ജിമ്മി കാര്‍ട്ടര്‍. കാന്‍സറിനെ അതിജീവിച്ച ജിമ്മി കാര്‍ട്ടര്‍ കഴിഞ്ഞ യുഎസ് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നു. പ്രസിഡന്റ് പദവി ഒഴിഞ്ഞശേഷം മനുഷ്യാവകാശ പ്രവര്‍ത്തകനായും തെരഞ്ഞെടുപ്പ് നിരീക്ഷകനായും പ്രവര്‍ത്തിച്ചു.

ജനാധിപത്യം വളര്‍ത്താനും മനുഷ്യാവകാശം ഉറപ്പുവരുത്താനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2002ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ജിമ്മി കാര്‍ട്ടര്‍ക്ക് സമ്മാനിച്ചിരുന്നു. എഞ്ചിനീയറിങ് ഉപരിപഠനത്തിന് ശേഷം ജോര്‍ജിയ ഗവര്‍ണറായിട്ടാണ് കാര്‍ട്ടര്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 77 വര്‍ഷം ജീവിതപങ്കാളിയായിരുന്ന റോസലിന്‍ കഴിഞ്ഞ നവംബറില്‍ 96ാം വയസ്സിലാണ് അന്തരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button