ദേശീയം

ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു

ന്യൂഡൽഹി : ജമ്മുകശ്മീർ മുൻ ലഫ്നന്റ് ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു. 79 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഡൽഹി ആർ എം എൽ ആശുപത്രിയിലാണ് അന്ത്യം. 2018 ഓഗസ്റ്റ് മുതൽ 2019 ഒക്ടോബർ വരെ മുൻ ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ ഗവർണറായി മാലിക് സേവനമനുഷ്ഠിച്ചു. 2019 ഓഗസ്റ്റ് 5 ന് ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. പിന്നീട് അദ്ദേഹം ഗോവയുടെ 18-ാമത് ഗവർണറായി നിയമിതനായി, തുടർന്ന് 2022 ഒക്ടോബർ വരെ മേഘാലയയുടെ 21-ാമത് ഗവർണറായി സേവനമനുഷ്ഠിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button