ദേശീയം
ഐഎസ്ആര്‍ഒ മുൻ ചെയര്മാൻ കെ. കസ്തൂരിരംഗൻ അന്തരിച്ചു

ബംഗളൂരു : ഐഎസ്ആര്‍ഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ(84) അന്തരിച്ചു. ബംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
1994 മുതൽ 2003 വരെ ഒന്‍പത് വർഷം ഇസ്രോയുടെ മേധാവിയായിരുന്നു. രാജ്യത്തിന്റെ ബഹിരാകാശ മേഖലയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്കിയ മലയാളിയാണ് അദ്ദേഹം.
പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. പദ്മവിഭൂഷൻ പുരസ്കാരം നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.