മാൾട്ടാ വാർത്തകൾ

ക്രൊയേഷ്യയിലെ വാഹനാപകടത്തിൽ നാല് മാൾട്ടീസ് പൗരന്മാർക്ക് ദാരുണാന്ത്യം

ക്രൊയേഷ്യയിലെ വാഹനാപകടത്തിൽ നാല് മാൾട്ടീസ് പൗരന്മാർക്ക് ദാരുണാന്ത്യം. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്ത്. വ്യാഴാഴ്ച വൈകുന്നേരം 4:20 ഓടെയാണ് അപകടം നടന്നത്ത്. റിജേക്കയിൽ നിന്ന് സെൻജിലേക്ക് പോകുന്ന ഡി8 സംസ്ഥാന പാതയിലെ വളവിൽ കാർ കൽഭിത്തികൾ ഇടിച്ചുകയറി 70 മീറ്റർ താഴ്ചയിലേക്ക് വെള്ളത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്തെന്ന് ക്രൊയേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്രൊയേഷ്യൻ മൗണ്ടൻ റെസ്‌ക്യൂ സർവീസിലെ രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെടുകക്കയും പോസ്റ്റ്‌മോർട്ടത്തിനും തിരിച്ചറിയലിനും വേണ്ടി റിജേക്കസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് മെഡിസിനിലേക്ക് മാറ്റിയാതായും നിയന്ത്രണം നഷ്ടപ്പെടുന്നതിന് മുമ്പ് ഡ്രൈവർക്ക് ഒരു മെഡിക്കൽ എമർജൻസി അനുഭവപ്പെട്ടിരിക്കാമെന്നുമാണ് പ്രാദേശിക റിപ്പോർട്ടുകൾ. ക്രിമിനൽ അന്വേഷണം പുരോഗമിക്കുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button