മാൾട്ടാ വാർത്തകൾ
“ജസ്റ്റിസ് ഫോർ കിം ബഹാദൂർ പുൺ” പോസ്റ്ററുകളുമായി മാൾട്ടയിലെ ഫുഡ് കൊറിയർമാർ

ഡെലിവറി ബാഗുകളിൽ “ജസ്റ്റിസ് ഫോർ കിം ബഹാദൂർ പുൺ” എന്ന പോസ്റ്ററുകളുമായി മാൾട്ടയിലെ ഫുഡ് കൊറിയർമാർ. ഡെലിവറി ബാഗുകളിലാണ് ജസ്റ്റിസ് ഫോർ പുൺ പോസ്റ്റർ ഫുഡ് കൊറിയർമാർ പതിച്ചത്.ഈ മാസം ആദ്യം ബിർകിർക്കരയിൽ ഉണ്ടായ ഒരു അപകടത്തിലായിരുന്നു കിം ബഹാദൂർ പുനിന്റെ ദാരുണമായ അന്ത്യം. തുടർന്ന് അദ്ദേഹത്തിന്റെ മൃതദേഹം നേപ്പാളിലേക്ക് കൊണ്ടുപോയി. കിമ്മിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി €33,000-ത്തിലധികം നിലവിൽ സമാഹരിച്ചിട്ടുണ്ട്. പുണിന്റെ മൃതദേഹം സ്വദേശത്തേക്ക് അയക്കുന്ന ദിവസം ഫുഡ് കൊറിയർമാർ വാഹനവ്യൂഹത്തോടെ അകമ്പടി നൽകിയാണ് അന്തിമ വിടവാങ്ങൽ നൽകിയത്.