ദേശീയം

ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം; ഒരുഗ്രാമമൊന്നാകെ ഒലിച്ചുപോയി; 4 മരണം; 60 പേരെ കാണാതായി

ഡെറാഢൂണ്‍ : ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം.നാലുപേര്‍ മരിച്ചു. 60 പേരെ കാണാതായി. ഘിര്‍ ഗംഗാനദിയിലൂടെ പ്രളയജലം ഒഴുകിയെത്തിയതോടെ ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി. അതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ഉത്തരകാശിയിലെ ധരാലി ഗ്രാമത്തെയാണ് മിന്നല്‍പ്രളയം തകര്‍ത്തുകളച്ചത്. ഒട്ടേറെ വീടകുളും കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്ത് എത്തിയിട്ടുണ്ട്. 60 പേരെ കാണാതായെന്നാണ് പ്രാഥമിക വിവരം. ഘിര്‍ ഗംഗാനദിയിലൂടെ പ്രളയജലം ഒഴുകിയെത്തിയതോടെ ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി.

രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. കേന്ദ്ര ദുരന്തനിവാരണ സേന ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത ശക്തമായ മഴയാണ് തുടരുന്നത്.

നദിക്കരയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഉത്തരകാശി പൊലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഹര്‍സില്‍ മേഖലയിലെ ഖീര്‍ ഗാഡിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നുവെന്നും ധാരാലി മേഖലയില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് എക്‌സിലെ കുറിപ്പിലൂടെ അറിയിച്ചു. നിരവധി ഹോട്ടലുകള്‍ മിന്നല്‍പ്രളയത്തില്‍ ഒലിച്ചുപോയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാഹചര്യം മോശമാണെന്നും പ്രളയം ഉണ്ടായ സ്ഥലത്ത് 50ലേറെ ഹോട്ടലുകളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button