അന്തർദേശീയം
മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി

മാലി : മാലിയിൽ തോക്കുധാരികൾ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. പടിഞ്ഞാറൻ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ചയാണ് സംഭവം. തോക്കുധാരികളാണ് തൊഴിലാളികളെ തട്ടിക്കൊണ്ടുപോയത്. വൈദ്യുതീകരണ പദ്ധതികളിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിലാണ് ഇവർ ജോലി ചെയ്യുന്നതെന്ന്.
കമ്പനിയിൽ ജോലി ചെയ്യുന്ന മറ്റ് ഇന്ത്യക്കാരെ ബമാകോയിലേക്ക് മാറ്റി. തട്ടിക്കൊണ്ടുപോകലിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. 2012 മുതൽ അട്ടിമറികളും സംഘർഷങ്ങളും നിറഞ്ഞ രാജ്യത്ത് വിദേശികളെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകലുകൾ സാധാരണമാണ്.



