യൂറോപ്യൻ യൂണിയൻ വാർത്തകൾ
രക്ഷാപ്രവർത്തനത്തിനിടെ ഫ്രാൻസിൽ ഫയർഫോഴ്സ് വിമാനം കുളത്തിൽ തകർന്നുവീണു

രക്ഷാപ്രവർത്തനത്തിനിടെ ഫ്രാൻസിൽ ഫയർഫോഴ്സ് വിമാനം കുളത്തിൽ തകർന്നുവീണു. ഞായറാഴ്ച വൈകുന്നേരംഉണ്ടായ തീ നിയന്ത്രണ വിധേയമാക്കാനായി വാട്ടർ ടാങ്ക് വീണ്ടും നിറയ്ക്കുന്നതിനിടെയാണ് പടിഞ്ഞാറൻ ഫ്രാൻസിലെ ഒരു കുളത്തിലേക്ക് ഫയർഫോഴ്സ് വിമാനം ഇടിച്ചു ഇറങ്ങിയത്.വിമാനം പൂർണമായും തകർന്നെങ്കിലും ആർക്കും പരിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. “ഹെലികോപ്റ്റർ വേഗത്തിൽ താഴേക്ക് വന്നു, വളരെ താഴേക്ക് പറന്നു. വെള്ളം നിറച്ച ശേഷം ഉയർന്നുപൊങ്ങാനായുള്ള ശ്രമത്തിനിടെ കുളത്തിലേക്ക് ഇടിച്ചിറക്കി തകർന്നു ഇതെല്ലാം പത്ത് സെക്കൻഡിനുള്ളിലാണ് സംഭവിച്ചത്,” കൂട്ടിയിടി കണ്ട സമീപത്തുണ്ടായിരുന്ന ഡേവിഡ് പറഞ്ഞു.