മാൾട്ടാ വാർത്തകൾ
സ്ലീമയിലെ റുഡോൾഫ് സ്ട്രീറ്റിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം

സ്ലീമയിലെ റുഡോൾഫ് സ്ട്രീറ്റിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായി. ഇന്നലെ വൈകുന്നേരം 11.30 ഓടെയാണ് വീടിന് തീപിടിച്ചത്. രണ്ടു നില ഉയരത്തിൽ വരെ തീ എത്തിയതായി പ്രദേശവാസികൾ പറഞ്ഞു. അടിയന്തര രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി. സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് ഒരു മണിക്കൂർ നീണ്ട തീപിടുത്തത്തിനൊടുവിലാണ് തീ അണച്ചത് . തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ആർക്കും പരിക്കില്ല.