മാൾട്ടാ വാർത്തകൾ

മാർസകലയിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം; താമസക്കാരെ ഒഴിപ്പിച്ചു

മാർസകലയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന് തീപിടിച്ചു. വെള്ളിയാഴ്ച അപ്പാർട്ട്മെന്റ് ബ്ലോക്കിലെ പൊതു പ്രദേശത്ത് തീപിടുത്തമുണ്ടായത്. നിരവധി താമസക്കാർ ബാൽക്കണിയിൽ കുടുങ്ങി. ബ്ലോക്കിന്റെ ഇലക്ട്രിക്കൽ മീറ്ററുകൾക്ക് തീപിടിച്ചതിനെത്തുടർന്ന് താമസക്കാരെ “അടിയന്തിരമായി” ഒഴിപ്പിക്കണമെന്ന് സിവിൽ പ്രൊട്ടക്ഷൻ വകുപ്പ് അറിയിച്ചു.

സ്റ്റേഷൻ 1, 4, 5 എന്നിവിടങ്ങളിൽ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങൾ 32 മീറ്റർ ടേൺടേബിൾ ലാഡറും 13.5 മീറ്റർ ലാഡറും ഉപയോഗിച്ച് താമസക്കാരെയും അവരുടെ വളർത്തുമൃഗങ്ങളെയും രക്ഷപ്പെടുത്തി. ആർക്കും പരിക്കേറ്റിട്ടില്ലെന്നും തീ വിജയകരമായി നിയന്ത്രണവിധേയമാക്കിയെന്നും സിപിഡി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button