കേരളം
വെഞ്ഞാറമൂട്ടിൽ സൂപ്പർ മാർക്കറ്റിന്റെ ഗോഡൗണിൽ തീപിടുത്തം

തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ സൂപ്പർ മാർക്കറ്റിന്റെ ഗോഡൗണിൽ തീപിടുത്തം. ആളപായമില്ല. തണ്ട്രാംപൊയ്കയിലെ തവാനി സൂപ്പർ മാർക്കറ്റിന്റെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. വെഞ്ഞാറമൂട് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.
പുലർച്ചെ 4 മണിയോടെയാണ് തീ കത്തുന്നത് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സൂപ്പർ മാർക്കറ്റിനകത്തേക്ക് തീ പടരുന്നത് തടഞ്ഞിട്ടുണ്ട്. സൂപ്പർ മാർക്കറ്റിന്റെ പുറകിലുള്ള ഷെഡാണ് ഗോഡൗണായി പ്രവർത്തിക്കുന്നത്. ഇത് പൂർണ്ണമായും കത്തി നശിച്ചു.
ഫയർ ഫോഴ്സിന്റെ പത്തോളം യൂണിറ്റുകൾ എത്തിയാണ് തീയണയ്ക്കുന്നത്. വെഞ്ഞാറമൂട്, ആറ്റിങ്ങൽ, നെടുമങ്ങാട്, കഴക്കൂട്ടം, കല്ലമ്പലം, കടക്കൽ എന്നിവിടങ്ങളിൽ നിന്നുമാണ് യൂണിറ്റുകൾ എത്തിയത്.



