ദേശീയം
മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ചു

മുംബൈ : മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ദഹിസർ ഈസ്റ്റ് ശാന്തി നഗറിലെ ന്യൂ ജനകല്യാൺ സൊസൈറ്റിയുടെ ഏഴാം നിലയിൽ ഉച്ചകഴിഞ്ഞ് 3 മണിയോടെയുണ്ടായ തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
അഗ്നിശമന സേന തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കെട്ടിടത്തിൽ പുക നിറഞ്ഞിരുന്നത് അഗ്നിശമന സേനാംഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഏഴ് ഫയർ എഞ്ചിനുകളും മറ്റ് അടിയന്തര പ്രതികരണ വാഹനങ്ങളും സ്ഥലത്തുണ്ടായിരുന്നുവെന്നും തീപിടുത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.