മാൾട്ടാ വാർത്തകൾ
മാർസയിലെ സ്ക്രാപ്പ് യാർഡിൽ തീപിടുത്തം

മാർസയിലെ സ്ക്രാപ്പ് യാർഡിൽ തീപിടുത്തം. പ്രദേശമാകെ കറുത്ത പുക പരന്നു. ട്രിക് ഗരിബാൾഡിയിലാണ് തീപിടുത്തം ആരംഭിച്ചത്. സിവിൽ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ദ്വീപിലെ നിരവധി പ്രദേശങ്ങളിൽ നിന്ന് കനത്ത പുക ദൃശ്യമാണ്. സമീപ ആഴ്ചകളിൽ മാൾട്ടയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സ്ക്രാപ്പ് യാർഡ് തീപിടുത്തമാണിത്.



