ദേശീയം
തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചു
സാന്‍ഫ്രാന്‍സിസ്‌കോ: ലോകപ്രശസ്ത തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ (73) അന്തരിച്ചു . ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . അദ്ദേഹത്തിനായി പ്രാര്‍ഥിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മരണം . സാക്കിര്‍ ഹുസൈന്റെ സഹോദരി ഭര്‍ത്താവ് അയ്യൂബ് ഔലിയ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.