അന്തർദേശീയം

യുഎസിലെ സ്ഫോടക വസ്തു നിർമാണ കേന്ദ്രത്തിൽ പൊട്ടിത്തെറി

ടെനിസി : സൈന്യത്തിന്റെ സ്ഫോടകവസ്തു നിർമാണ കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനത്തിൽ നിരവധി പേർ മരിക്കുകയും ചിലരെ കാണാതാവുകയും ചെയ്തു. നാഷ്‌വില്ലിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തുള്ള ഹിക്ക്‌മാനിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസ് ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. പ്രദേശമാകെ കത്തികരിഞ്ഞ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കെട്ടിടത്തിന് കാര്യമായ കേടുപാടു സംഭവിച്ചു.

രക്ഷാപ്രവർത്തനം നടക്കുകയാണ്. സ്ഫോടനങ്ങൾ തുടരുന്നതിനാൽ സ്ഥലത്തേക്ക് പ്രവേശിക്കാൻ തടസ്സങ്ങൾ നേരിടുന്നതായി രക്ഷാപ്രവർത്തകർ എഎഫ്പിയോട് പറഞ്ഞു. വലിയ ശബ്ദം കേട്ടതായി പരിസരവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. നാഷ്‌വില്ലിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെയാണ് നിർമാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button