അന്തർദേശീയം

225 കോടി യു എ ഇ ലോട്ടറിയടിച്ച അനിൽകുമാർ ബി കാണാമറയത്ത്; തേടി പ്രവാസി കൂട്ടായ്മകൾ

ദുബൈ : 225 കോടി രൂപ യു എ ഇ ലോട്ടറിയടിച്ച അനിൽകുമാർ ബി എവിടെ? രണ്ട് ദിവസമായി ഈ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് യു എ ഇയിലെ പ്രവാസികൾ. പേര് നൽകുന്ന സൂചന പ്രകാരം മലയാളിയോ അല്ലെങ്കിൽ ഇന്ത്യക്കാരനോ ആണ് ഈ ഭാഗ്യവാൻ. പക്ഷെ, ശനിയാഴ്ച നറുക്കെടുപ്പ് നടന്നു കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ആ ഭാഗ്യവാൻ രംഗത്ത് എത്തിയിട്ടില്ല.

രാജ്യത്തെ ഇതുവരെ നൽകിയിട്ടുള്ളയതിൽ വച്ച് ഏറ്റവും വലിയ ലോട്ടറി സമ്മാനമാണ് അനിൽകുമാർ ബി എന്നയാൾ സ്വന്തമാക്കിയിരിക്കുന്നത്. യു എ ഇ ലോട്ടറിയുടെ വില 50 ദിർഹമാണ്. സാധാരണ ഈ ലോട്ടറി ടിക്കറ്റ് നറുക്കെടുക്കുമ്പോൾ ആറ് നമ്പറുകളും വ്യത്യസ്തമായി വരാറില്ല. പക്ഷേ ഇത്തവണ കാര്യങ്ങൾ മാറിമറിഞ്ഞു. വ്യത്യസ്തമായ ആറ് നമ്പറുകളാണ് ഇത്തവണ നറുക്കെടുത്തപ്പോൾ ലഭിച്ചത്. 25, 18, 29, 11, 7, 10 എന്നിങ്ങനെയായിരുന്നു ആ നമ്പറുകൾ.

ആ നമ്പറുമായി ബന്ധപ്പെട്ട ലോട്ടറി വാങ്ങിയ ആളുടെ പേര് അധികൃതർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആ പേരാണ് ഇപ്പോൾ എല്ലാവരും അന്വേഷിച്ചുകൊണ്ടിരിക്കുന്ന അനിൽകുമാർ ബി. ഇദ്ദേഹത്തെ കണ്ടുപിടിക്കാനുള്ള ശ്രമം പ്രവാസികളുടെ വിവിധ കൂട്ടായ്മകളും നടത്തുന്നുണ്ട്.

ഏതായാലും ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻതന്നെ പുറത്തുവിടുമെന്നാണ് യു എ ഇ ലോട്ടറി വിഭാഗത്തിന്റെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്. അനിൽകുമാർ ബി ഉടൻ കണ്ടെത്താൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button