യൂറോപ്പിലെ ആദ്യ സൗരോർജ പൂക്കൾ ഗോസോയിലെ ടാ’ ക്സാജ്മയിൽ

യൂറോപ്പിലെ ആദ്യ സൗരോർജ പൂക്കൾ ഗോസോയിലെ ടാ’ ക്സാജ്മയിൽ സ്ഥാപിച്ചു. വൈദ്യുതി ഉൽപ്പാദനത്തിനായാണ് സർക്കാർ പതിനഞ്ച് ‘സൗരോർജ്ജ പൂക്കൾ’ സ്ഥാപിച്ചത്. സൂര്യകാന്തി പോലെ കാണപ്പെടുന്നതിനാലും, സൂര്യോദയത്തിൽ യാന്ത്രികമായി തുറക്കുന്നതിനാലും, സൂര്യന്റെ ചലനം പിന്തുടരുന്നതിനാലും, സൂര്യാസ്തമയ സമയത്ത് അടയ്ക്കുന്നതിനാലുമാണ് ഇവയെ സോളാർ പൂക്കൾ എന്ന് വിളിക്കുന്നത്. പരമ്പരാഗത സോളാർ പാനലുകളേക്കാൾ 40% കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ ഓരോ ‘പൂവിനും’ കഴിയും. ഇൻസ്റ്റാളേഷനുകൾ ഉൽപാദിപ്പിക്കുന്ന ഊർജ്ജത്തിന്റെ ഒരു ഭാഗം എംഗാർ ഫെറി ടെർമിനലിലേക്ക് യാത്രക്കാരെ എത്തിക്കുന്ന ഇലക്ട്രിക് ബസുകൾക്ക് ഊർജ്ജം പകരും. €850,000 ചിലവായ ഈ പദ്ധതിയുടെ പ്രധാന സ്പോൺസർ EU യുടെ NextGenerationEU പ്രോഗ്രാം ആണ്. പരിസ്ഥിതി സംരക്ഷണത്തിനുള്ള മറ്റൊരു നടപടിയാണിതെന്ന് ഗോസോ മന്ത്രി ക്ലിന്റ് കാമില്ലേരി പറഞ്ഞു.