യൂറോപ്യൻ യൂണിയനിലെ കുടിയേറ്റ നിയമത്തിൽ കാതലായ മാറ്റങ്ങൾ
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളിലെ ജോലി ~ കുടിയേറ്റ നിയമങ്ങളില്‍ സുപ്രധാനമായ ചില മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു.
പ്രായമേറുന്ന ജനസംഖ്യ പരിഗണിച്ച് കൂടുതല്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുക എന്നതു തന്നെയാണ് ഇതിന്റെ അടിസ്ഥാന ലക്ഷ്യം.
വിവിധ മേഖലകളില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്. ഇതില്‍, സര്‍വീസ്, ബില്‍ഡിങ് മേഖലകളിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷമായിരിക്കുന്നത്. യൂറോപ്യന്‍ മേഖലയ്ക്കു പുറത്തുനിന്നുള്ളവരെ കൂടുതലായി റിക്രൂട്ട് ചെയ്യാതെ ഇതു പരിഹരിക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മാറ്റങ്ങള്‍.
ഇതിന്റെ ഭാഗമായി കുടിയേറ്റ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ സുരക്ഷയും ചൂഷണത്തില്‍നിന്നുള്ള സംരക്ഷണവും ഉറപ്പാക്കുന്നു. കുറഞ്ഞ കൂലി, കൂടുതല്‍ ജോലി എന്ന രീതി അനുവദിച്ചുകൊടുക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് ശ്രമം.
ഫിന്‍ലാന്‍ഡ്, ഇറ്റലി, ഫ്രാന്‍സ്, സ്പെയ്ന്‍, നെതര്‍ലന്‍ഡ്സ്, ഡെന്മാര്ക്ക്, സ്വീഡന് പോര്‍ച്ചുഗല്‍ അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളെല്ലാം കൂടുതല്‍ കുടിയേറ്റ തൊഴിലാളികളെ സ്വാഗതം ചെയ്യുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.