സ്പോർട്സ്

യൂറോകപ്പ് 2024 : ഇഞ്ചുറി ടൈമിലെ ഗോളുമായി ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് ഇറ്റലി

ഇഞ്ചുറി ടൈമിലെ ഗോളുമായി ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് ഇറ്റലി യൂറോകപ്പ് 2024 പ്രീ ക്വാര്‍ട്ടറില്‍. ലൂക്കാ മോഡ്രിച്ചിന്റെയും ക്രോട്ടുകളുടെയും യൂറോ പ്രതീക്ഷകളെ മുള്‍മുനയിലാക്കിയാണ് ഇറ്റലി 98 ആം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തിയത്!. മാറ്റിയോ സക്കാഗ്‌നിയായിരുന്നു സ്‌കോറര്‍. ബി ഗ്രൂപ്പില്‍ നിന്നും സ്‌പെയിനും ഇറ്റലിയും മുന്നേറിയപ്പോള്‍ രണ്ടു പോയിന്റ് മാത്രമുള്ള ക്രൊയേഷ്യക്ക് ഗ്രൂപ്പുകളിലെ മികച്ച മൂന്നാം സ്ഥാനക്കാരായി പോലും പ്രീ ക്വാര്‍ട്ടറില്‍ എത്താനുള്ള സാധ്യത വിദൂരത്തിലാണ്.

കളിയുടെ ആദ്യ 20 മിനിറ്റുകളില്‍ സമ്പൂര്‍ണ ക്രൊയേഷ്യന്‍ ആധിപത്യമായിരുന്നു. ഇറ്റലി ആത്മാവിശ്വാസത്തോടെ ഒരു ഷോട്ട് പോലും കളിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ക്രൊയേഷ്യക്ക് പെനാല്‍റ്റി ലഭിച്ചു. ആന്ദ്രെജ് ക്രാമാരിച്ചിന്റെ ഷോട്ട് പകരക്കാരനായി ഇറങ്ങിയ ഡേവിഡ് ഫ്രാറ്റെസിയുടെ നീട്ടിയ കൈയില്‍ തട്ടിയെങ്കിലും കളി തുടരാനാണ് ആദ്യം റഫറി ഡാനി മക്കെലി ആവശ്യപ്പെട്ടത്. പെട്ടന്ന് മനസുമാറ്റിയ റഫറി വാര്‍ പരിശോധിച്ച് ക്രൊയേഷ്യക്ക് പെനാല്‍റ്റി അനുവദിച്ചു. സ്‌പോട്ട് കിക്കെടുക്കാന്‍ മോഡ്രിച്ച് കുതിച്ചെത്തിയെങ്കിലും ഇടതു വശത്തെക്കുള്ള കിക്ക് ഇറ്റാലിയന്‍ നായകന്‍ ഡൊണാരുമ്മ തടുത്തിട്ടു.സെക്കന്റുകള്‍ക്ക് ശേഷം, ക്രൊയേഷ്യയുടെ ഹാഫ്‌ടൈം പകരക്കാരനായ ആന്റെ ബുഡിമിറിന്റെ ഹെഡ്ഡറിലും ഡോണാരുമ്മ മറ്റൊരു മികച്ച സേവ് നടത്തി, എന്നാല്‍ തന്റെ പെനാല്‍റ്റി നഷ്ടത്തിന് പ്രായശ്ചിത്തമായി മോഡ്രിച്ച് ആ റീബൗണ്ട് വലയുടെ മേല്‍ക്കൂരയിലേക്ക്
നിറയൊഴിച്ചു. കളിയിലേക്ക് തിരിച്ചുവരാന്‍ ഇറ്റലി ശക്തമായി ശ്രമിച്ചു, പകരക്കാരനായ ജിയാന്‍ലൂക്ക സ്‌കാമാക്ക 87ാം മിനിറ്റില്‍ ഒരു ക്രോസില്‍ കണക്ട് ചെയ്യുന്നതിന് ഇഞ്ച് അകലെയായിരുന്നു.ക്രൊയേഷ്യയുടെ ആരാധകര്‍ തങ്ങള്‍ വിജയാഘോഷങ്ങള്‍ തുടങ്ങിയതിനിടെയാണ് ഇറ്റലി സകാഗ്‌നിയിലൂടെ സമനില കണ്ടെത്തിയത്,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button