മാൾട്ടീസ് ബിരുദം കൈയ്യിലുണ്ടോ ? യൂറോപ്പിൽ തൊഴിൽ ലഭിക്കാൻ സാധ്യതയേറെയെന്ന് പുതിയ ഇയു കണക്കുകൾ
മാള്‍ട്ടീസ് ബിരുദം കൈയ്യിലുണ്ടെങ്കില്‍ യൂറോപ്പില്‍ തൊഴില്‍ ലഭിക്കാന്‍ സാധ്യതയേറെയെന്ന് പുതിയ ഇയു കണക്കുകള്‍. ഏകദേശം 96%മാള്‍ട്ടീസ് ബിരുദധാരികളും പഠനം പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷത്തിനുള്ളില്‍ ജോലി കണ്ടെത്തുന്നുവെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. യൂറോപ്യന്‍ ശരാശരിയായ 83.5%ന് ഏറെ മുകളിലും രണ്ടാം സ്ഥാനക്കാരായ നെതര്‍ലാന്‍ഡിന് തൊട്ടുമുകളിലുമാണ് EU ന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസായ യൂറോസ്റ്റാറ്റില്‍ നിന്നുള്ള ഡാറ്റ പ്രകാരം നിലവില്‍ മാള്‍ട്ട.
യൂറോപ്യന്‍ യൂണിയന്‍ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തുന്ന ഏക മെഡിറ്ററേനിയന്‍ അല്ലെങ്കില്‍ തെക്കന്‍യൂറോപ്യന്‍ രാജ്യം കൂടിയാണ് മാള്‍ട്ട. മറ്റ് മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ സൈപ്രസ് (80.6%) മുതല്‍ സ്‌പെയിന്‍ (78.7%), ഫ്രാന്‍സ് (80.1%), ഗ്രീസ് (72.3%) എന്നിവ യൂറോപ്യന്‍ യൂണിയന്‍ ശരാശരിയെക്കാള്‍ താഴെയാണ്. അയല്‍രാജ്യമായ ഇറ്റലി യൂറോപ്യന്‍ പട്ടികയില്‍ 67.5% ത്തിലാണ് ഉള്ളത്. ഈ നൂറ്റാണ്ടിന്റെ ഭൂരിഭാഗവും കണക്കെടുപ്പുകളില്‍ മാള്‍ട്ടയിലെ ബിരുദധാരികളുടെ തൊഴില്‍ നിരക്ക് ഉയര്‍ന്നുതന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ COVID19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് യൂറോപ്പിലുടനീളം ബിരുദധാരികളുടെ തൊഴില്‍ നിരക്ക് കുറഞ്ഞതിനാല്‍ 2021 ലും 2022 ലും രണ്ട് ദശകങ്ങളില്‍ ആദ്യമായി 90% മാര്‍ക്കിന് താഴെയായി.എന്നാല്‍ 2023ല്‍ ഇത് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 95.8%ലേക്ക് കുതിച്ചുയര്‍ന്നു,
മാള്‍ട്ടയിലെ ബിരുദധാരികളുടെ തൊഴില്‍ കണക്കുകള്‍ എല്ലാ വിദ്യാഭ്യാസ തലങ്ങളിലും ഉയര്‍ന്ന നിലയിലാണ് നില്‍ക്കുന്നത് .തൃതീയ വിദ്യാഭ്യാസമുള്ള 96% ബിരുദധാരികളും ബിരുദം നേടി ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ജോലി കണ്ടെത്തുന്നു, അതേസമയം നോണ്‍ടെര്‍ഷ്യറി വിദ്യാഭ്യാസമുള്ളവര്‍ക്ക് ഈ കണക്ക് 90% ആയി കുറയുന്നു.ബിരുദധാരികള്‍ അവരുടെ വൈദഗ്ധ്യവുമായി
പൊരുത്തപ്പെടുന്ന ജോലികളില്‍ ഇറങ്ങുന്നുണ്ടോ എന്ന ചോദ്യം ഡാറ്റ പരിഗണിച്ചിട്ടില്ല. നേരത്തെ,നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് 2022ല്‍
നടത്തിയ ഒരു പഠനത്തില്‍, മാള്‍ട്ടയിലെ തൊഴിലാളികളില്‍ മൂന്നിലൊന്ന് പേരും തങ്ങളുടെ ജോലിക്ക് ഉയര്‍ന്ന യോഗ്യതയുള്ളവരാണെന്ന് കണ്ടെത്തി, പ്രത്യേകിച്ച് സ്ത്രീകളും യുവാക്കളും, അവരുടെ കഴിവിന് താഴെയുള്ള ജോലികളില്‍ സ്വയം കണ്ടെത്തുന്നുവെന്നും അന്ന് രേഖപ്പെടുത്തിയിരുന്നു.