മിശ്രിത മാലിന്യങ്ങൾക്ക് തെളിഞ്ഞു കാണുന്ന കറുത്ത ബാഗ്, അലക്ഷ്യമായി കൈകാര്യം ചെയ്താൽ ഇരട്ടി പിഴ
ജൂലൈ ഒന്നുമുതൽക്കാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്
മിശ്രിത മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്താല്‍ ചുമത്തുന്ന പിഴ മാള്‍ട്ടയില്‍ ഇരട്ടിയാക്കി. അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് 75 യൂറോ പിഴയും വീട്ടുകാര്‍ക്ക് 25 യൂറോയുമാണ് നിലവിലെ പിഴ. ഈ പിഴകള്‍ യഥാക്രമം € 150 ഉം € 50 ഉം ആയി ഇരട്ടിയായി വര്‍ദ്ധിക്കും. ജൂലൈ ഒന്നു ,മുതല്‍ തെളിഞ്ഞ കറുത്ത കവറുകളില്‍ മാത്രമാണ് മിശ്രിത മാലിന്യം കൈമാറാന്‍ കഴിയുക.
കവറുകൾ തുറക്കാതെ തന്നെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് അവയുടെ ഉള്ളടക്കം പരിശോധിക്കുന്നതിനാണ് ഈ നടപടി. ചൊവ്വ, ശനി ദിവസങ്ങളില്‍ മാലിന്യം തെളിഞ്ഞ കറുത്ത ബാഗുകളില്‍ കെട്ടി വീടിനു പുറത്തുവെയ്ക്കാനാണ് നിര്‍ദേശം.കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്ന ചട്ടങ്ങള്‍ പ്രകാരം മാള്‍ട്ടയില്‍ മൂന്ന് വ്യത്യസ്ത നിറങ്ങളിലുള്ള കവറുകളിൽ ആണ് മാലിന്യം വേര്‍തിരിച്ച് ശേഖരിക്കുന്നത്. ജൈവ മാലിന്യങ്ങള്‍ക്ക് വെള്ള, പുനരുപയോഗിക്കാവുന്ന മാലിന്യങ്ങള്‍ക്ക് ചാര അല്ലെങ്കില്‍ പച്ച, മറ്റ്, മിശ്രിത, മാലിന്യങ്ങള്‍ക്ക് തെളിഞ്ഞ കറുപ്പ് നിറങ്ങളിലെ ബാഗുകളാണ് നിലവില്‍ മാലിന്യം കൈകാര്യം ചെയ്യേണ്ടത്.