മാൾട്ടയിലെ ഗതാഗതക്കുരുക്ക് നേരിടാൻ 19 നിർദേശങ്ങളടങ്ങിയ സമഗ്ര രേഖയുമായി മാൾട്ട ചേംബർ ഓഫ് കൊമേഴ്‌സ്
മാള്‍ട്ടയിലെ ഗതാഗതക്കുരുക്ക് നേരിടാന്‍ 19 നിര്‍ദേശങ്ങളടങ്ങിയ സമഗ്ര രേഖയുമായി മാള്‍ട്ട ചേംബര്‍ ഓഫ് കൊമേഴ്സ്, എന്റര്‍പ്രൈസ് ആന്‍ഡ് ഇന്‍ഡസ്ട്രി. ജനപ്രിയമല്ലാത്ത നിര്‍ദേശങ്ങള്‍ ആണെങ്കില്‍ കൂടി രാജ്യത്തിന്റെ ഭാവി കണക്കിലെടുത്ത് തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്നാണ് മാള്‍ട്ട ചേംബര്‍ ഓഫ് കൊമേഴ്‌സ് സിഇഒ മാര്‍ത്തീസ് പോര്‍ട്ടെല്ലി ആവശ്യപ്പെടുന്നത്. വരുന്ന ബജറ്റില്‍ മുഖ്യ പരിഗണന നല്‍കുന്ന ആദ്യ അഞ്ചു പദ്ധതികളില്‍ ഒന്ന് ട്രാഫിക് പരിഷ്‌കരണം ആകണമെന്നാണ് മാള്‍ട്ട ചേംബറിന്റെ ആവശ്യം. ഇതിനായി മുന്തിയ പരിഗണന വേണ്ട നാല് നിര്‍ദേശങ്ങളും ചേംബര്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഇ-മൊബിലിറ്റി വാലറ്റ് :
കരയിലും കടലിലും പരിസ്ഥിതി സൗഹൃദ സുസ്ഥിര ഗതാഗത മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാന്‍ പൗരനെ പ്രേരിപ്പിക്കുന്ന ഒന്നാകും ഇത്. ഇ-വാലറ്റ് നഗര പാര്‍ക്കിംഗ് മീറ്ററുകളുമായി സംയോജിപ്പിക്കും. ‘ഒരു വ്യക്തിയോ സ്ഥാപനമോ നഗരപ്രദേശങ്ങളിലെ ഉപയോഗത്തിനായി ഒരു വ്യക്തിഗത വാഹനം തെരഞ്ഞെടുത്താല്‍ അവരില്‍ നിന്നും ഫീസ് ഈടാക്കും. ‘ഈ ഫീസ് പിന്നീട് സുസ്ഥിര ഗതാഗത ഓപ്ഷനുകളില്‍ ഉപയോഗിക്കുന്നതിന് അവരുടെ ഇ-വാലറ്റിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും- പൊതു ഗതാഗത സംവിധാനം ഉപയോഗിച്ച് ട്രാഫിക് കുറയ്ക്കുന്നതിന് സഹായിക്കുന്ന വ്യക്തികളെ തിരിച്ചറിയാനാണ് ഇത്.
തിരക്കുള്ള സമയങ്ങളില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം
തിരക്കുള്ള സമയങ്ങളില്‍ വലിയ വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കാന്‍ ചേംബര്‍ നിര്‍ദ്ദേശിക്കുന്നു. മാലിന്യ ശേഖരണ സംവിധാനങ്ങളും റോഡ് അറ്റകുറ്റപ്പണി ഷെഡ്യൂളുകളും പുനര്‍വിചിന്തനം ചെയ്യാനും റോഡ് അടച്ചുപൂട്ടലിലൂടെ തിരക്ക് വര്‍ദ്ധിപ്പിക്കുന്നത് ഇല്ലാതെയാക്കാനും സര്‍ക്കാരിനെ പ്രേരിപ്പിക്കും
മെച്ചപ്പെടുത്തിയ പൊതുഗതാഗത പ്രവേശനക്ഷമത:
പൊതുഗതാഗത സേവനങ്ങളുടെ കാര്യമായ വിപുലീകരണത്തിനായി ചേംബര്‍ വാദിക്കുന്നു,
പ്രത്യേകിച്ച് വ്യവസായ മേഖലകളില്‍. തൊഴിലാളികളുടെ ഷിഫ്റ്റ് പാറ്റേണുകളുമായി യോജിപ്പിച്ച് സമഗ്രമായ റൂട്ട് കവറേജ് ഏര്‍പ്പെടുത്തണം.രാത്രികാല ഷിഫ്റ്റ് തൊഴിലാളികള്‍ക്ക് രാത്രി പൊതുഗതാഗത സൗകര്യം ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.
പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ നിന്ന് തെരുവുകളെ മോചിപ്പിക്കുക:
പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ നിന്ന് തെരുവുകളെ മോചിപ്പിക്കാനുള്ള നിര്‍ദ്ദേശമാണ് ഒരുപക്ഷേ ഏറ്റവും വിവാദപരമായ നിര്‍ദ്ദേശം. ഈ നടപടി ട്രാഫിക് ഫ്‌ലോ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. തെരുവ് പാര്‍ക്കിംഗിനെ ആശ്രയിക്കുന്നതിനു പകരം മതിയായ ഓണ്‍-സൈറ്റ് പാര്‍ക്കിംഗ് സംയോജിപ്പിക്കണമെന്നാണ് ആവശ്യം.
ചേംബറിന്റെ ട്രാഫിക് നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റ് നടപടികളുടെ 12 പ്രധാന മുന്‍ഗണനകള്‍ വിവരിക്കുന്ന ഒരു വലിയ രേഖയുടെ ഭാഗമാണ്. ഗതാഗതക്കുരുക്കിനെ ഏറ്റവും നിര്‍ണായകമായ അഞ്ചാമത്തെ പ്രശ്നമായി വിലയിരുത്തുന്നതിലൂടെ, മാള്‍ട്ടയുടെ നിലവിലുള്ള ഗതാഗത വെല്ലുവിളികളുടെ സാമ്പത്തികവും സാമൂഹികവുമായ ചെലവുകളെക്കുറിച്ച് ചേംബര്‍ വ്യക്തമായ സന്ദേശം അയച്ചു.