എൻജിൻ തകരാർ; 8,500 യാത്രക്കാരുള്ള ക്രൂയിസ് കപ്പൽ മണിക്കൂറുകളോളം കടലിൽ കുടുങ്ങി

എൻജിൻ തകരാറിലായ ക്രൂയിസ് കപ്പൽ മണിക്കൂറുകളോളം കടലിൽ കുടുങ്ങി. 8,500 യാത്രക്കാരുമായി നേപ്പിൾസിലേക്ക് എത്തിയ എംഎസ്സി വേൾഡ് കപ്പലാണ് എൻജിൻ തകരാറുമൂലം കടലിൽ കുടുങ്ങിയത്. യാത്രക്കാരും കപ്പൽ ജീവനക്കാരുമായി നിരവധി മാൾട്ടീസ് പൗരന്മാർ എം.എസ്.സി വേൾഡിൽ ഉണ്ടായിരുന്നു. യൂറോപ്പ മധ്യ/പടിഞ്ഞാറൻ മെഡിറ്ററേനിയനിൽ ഒരു ക്രൂയിസിലാണ് കപ്പൽ.
ജെനോവയിൽ നിന്ന് കപ്പൽ പുറപ്പെട്ടപ്പോൾ തന്നെ തിങ്കളാഴ്ച രാവിലെ 7.25 ഓടെ സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കപ്പലിലെ വൈദ്യുത ബന്ധം തകരാറിലായതിനെ തുടർന്ന് നേപ്പിൾസ് തീരത്ത് നിന്ന് ഏകദേശം 50 നോട്ടിക്കൽ മൈൽ അകലെ കപ്പൽ നങ്കൂരമിട്ടു. കപ്പലിലെ സ്ഥിതി ശാന്തമായിരുന്നുവെന്നും യാത്രക്കാർ സൺ ബാത്തും നീന്തലുമായി സജീവമായിരുന്നുവെന്നും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആവശ്യമെങ്കിൽ കപ്പൽ നേപ്പിൾസിലേക്ക് അടുപ്പിക്കാനായി ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് ടഗ് ബോട്ടുകൾ അയച്ചു.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒരു ടഗ് ബോട്ടിന്റെ അകമ്പടിയോടെ കപ്പൽ നേപ്പിൾസിലേക്ക് യാത്ര തിരിച്ചു.പലെർമോ, മാൾട്ട, ബാഴ്സലോണ, മാർസെയിൽ എന്നിവയാണ് കപ്പലിന്റെ അടുത്ത ലക്ഷ്യസ്ഥാനങ്ങൾ .