ഇഎന്‍ സുരേഷ് ബാബു സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി
പാലക്കാട് : സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇഎന്‍ സുരേഷ് ബാബുവിനെ വീണ്ടും തെരഞ്ഞെടുത്തു. സെക്രട്ടറിസ്ഥാനത്ത് 53-കാരനായ സുരേഷ്ബാബുവിന്റെ രണ്ടാമൂഴമാണിത്. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച ജില്ലാക്കമ്മിറ്റിയിലേക്കുള്ള 44 അംഗ പാനല്‍, പ്രതിനിധി സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു.
എട്ടുപേര്‍ പുതുമുഖങ്ങളാണ്. തുടര്‍ന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം പി മമ്മിക്കുട്ടി ജില്ലാ സെക്രട്ടറിയായി ഇഎന്‍ സുരേഷ് ബാബുവിന്റെ പേര് നിര്‍ദേശിച്ചു. യോഗം ഏകകണ്ഠമായി അംഗീകരിച്ചു.
29 അംഗ സംസ്ഥാനസമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടേറിയറ്റിനെ സംസ്ഥാനസമ്മേളനത്തിനു ശേഷം തെരഞ്ഞെടുക്കും.
സിപിഐ(എം) പാലക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങൾ
1. സ. ഇ.എൻ.സുരേഷ്ബാബു (ജില്ല സെക്രട്ടറി)
2. കെ.എസ്.സലീഖ
3. പി.മമ്മിക്കുട്ടി
4. എ.പ്രഭാകരൻ
5. വി.ചെന്താമരാക്ഷൻ
6. വി.കെ.ചന്ദ്രൻ
7. എസ്.അജയകുമാർ
8. ടി.എം.ശശി
9. പി.എൻ.മോഹനൻ
10. ടി.കെ.നാരായണദാസ്
11. സുബൈദ ഇസഹാഖ്
12. എം.ഹംസ
13. എസ്.കൃഷ്ണദാസ്
14. എം.ആർ.മുരളി
15. കെ.നന്ദകുമാർ
16. കെ.പ്രേംകുമാർ
17. യു.ടി.രാമകൃഷ്ണൻ
18. കെ.സി.റിയാസുദ്ദീൻ
19. പി.എം.ആർഷോ
20. സി.പി.ബാബു
21. പി.എ.ഗോകുൽദാസ്
22. സി.ആർ.സജീവ്
23. കെ.കൃഷ്ണൻകുട്ടി
24. ടി.കെ.നൗഷാദ്
25. എസ്.സുഭാഷ ചന്ദ്രബോസ്
26. നിതിൻ കണിച്ചേരി
27. കെ.ബിനുമോൾ
28. ആർ.ശിവപ്രകാശ്
29. കെ.പ്രേമൻ
30. കെ.ബാബു
31. കെ.ശാന്തകുമാരി
32. കെ.ഡി.പ്രസേനൻ
33. വി.പൊന്നുക്കുട്ടൻ
34. കെ.എൻ.സുകുമാരൻ മാസ്റ്റർ
35. സി.കെ.ചാമുണ്ണി
36. പി.പി.സുമോദ്
37. ടി.ഗോപാലകൃഷ്ണൻ
38. ടി.കണ്ണൻ
39. സി.ഭവദാസ്
40. ആർ.ജയദേവൻ
41. കെ.ബി.സുഭാഷ്
42. എൻ.സരിത
43. ടി.കെ.അച്ചുതൻ
44. സി.പി.പ്രമോദ്