മാൾട്ടാ വാർത്തകൾ

ലഭ്യത കുറയുന്നു, മാൾട്ടയിൽ ലാമ്പുകി മൽസ്യവില കുതിക്കുന്നു

മാൾട്ടയിലെ ലാമ്പുകി മൽസ്യ ലഭ്യതയിൽ വൻ ഇടിവെന്ന് റിപ്പോർട്ട്. മൽസ്യബന്ധന സീസണിന്റെ പകുതിയിൽ നടത്തിയ പഠനത്തിലാണ് കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചിലൊന്ന് ലാമ്പുകി മൽസ്യം മാത്രമാണ് ഇക്കുറി ലഭിച്ചതെന്ന് മാൾട്ട ഫുഡ് ഏജൻസി വ്യക്തമാക്കി. ഓഗസ്റ്റിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കുന്ന മൽസ്യബന്ധന സീസണിന്റെ മധ്യത്തിൽ നടത്തിയ പഠനത്തിലാണ്
ഈ കണ്ടെത്തൽ ഉള്ളത്.

ഓഗസ്റ്റിനും ഒക്‌ടോബർ മധ്യത്തിനും ഇടയിൽ 76,000 കിലോഗ്രാമിൽ താഴെയുള്ള ലാമ്പുകികൾ മാത്രമാണ് മാൾട്ടീസ് മൽസ്യബന്ധന തൊഴിലാളികൾക്ക് ലഭിച്ചത്. കഴിഞ്ഞ സീസണിൽ ഇതേസമയത്ത് 188,000 കിലോഗ്രാം ലാമ്പുകി ലഭിച്ചിരുന്നു. 2023ൽ, മുഴുവൻ സീസണിലുടനീളം ഏകദേശം 376,000 കിലോഗ്രാം ലാമ്പുകിയാണ് ലഭിച്ചത്. 2021 ൽ 411,000 കിലോഗ്രാം ലാമ്പുകിയും 2022 ൽ 430,000 കിലോഗ്രാമും മാൾട്ടീസ് മത്സ്യത്തൊഴിലാളികൾ പിടിച്ചെടുത്തു. സമുദ്രത്തിലെ ഊഷ്മാവ് ഉയരുന്നത് അടക്കമുള്ള കാരണങ്ങൾ ലാമ്പുകി മൽസ്യ സമ്പത്തിനെ ബാധിക്കുന്നുണ്ടെന്നാണ് ഫിഷിങ് കോ ഓപറേറ്റിവ് പ്രസിഡണ്ട് മൈക്കിൾ കാറബറ്റ് വ്യക്തമാക്കി

കിലോഗ്രാമിന് ഇരട്ടിയിലധികം വില

ലഭ്യത കുറഞ്ഞതോടെ , പ്രാദേശിക മൽസ്യ വിപണിയിൽ ലാമ്പുകി മത്സ്യത്തിന്റെ വിലയിൽ ഇരട്ടിയിലധികം വർധനവുണ്ടായി. മുൻ വർഷങ്ങളിൽ കിലോയ്ക്ക് ഏകദേശം 3.60 യൂറോയ്ക്ക് വിറ്റിരുന്ന മൽസ്യം ഈ വർഷം ഇതുവരെ ഇത് കിലോയ്ക്ക് 8 യൂറോ വിലയിലേക്ക് എത്തി. ചിലയിടങ്ങളിൽ കിലോയ്ക്ക് 15 യൂറോ വരെ നൽകേണ്ടി വരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.കഴിഞ്ഞ വർഷം ഏകദേശം 1.4 മില്യൺ യൂറോയും അതിന് മുമ്പുള്ള വർഷം 1.5 മില്യണിലധികം യൂറോയുടെയും വ്യാപാരം നടന്ന മത്സ്യമാണ് ലാമ്പുകി.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button