ഇറാഖ്, ഇറാൻ സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്

ദുബായ് : ദുബായിൽ നിന്ന് ഇറാഖ്, ഇറാൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഈ മാസം 23 വരെ റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ അധികൃതർ അറിയിച്ചു. മിഡിൽ ഈസ്റ്റ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷം കണക്കിലെടുത്താണ് തീരുമാനം. ഇത്തിഹാദ് നേരത്തെ സർവീസ് റദ്ദാക്കിയിരുന്നു. ദുബൈ വഴി ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കുള്ള ട്രാൻസിറ്റ് യാത്രകൾ അനുവദിക്കില്ലെന്നും ഇത്തിഹാദ് വാർത്താ കുറിപ്പിൽ പറഞ്ഞു.
തെഹ്റാൻ, ബഗ്ദാദ്, ഇർബിൽ എന്നിവിടങ്ങളിലേക്ക് ഫ്ലൈ ദുബൈയിൽ ടിക്കറ്റ് ബുക് ചെയ്തവർ അടിയന്തരമായി യാത്ര ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു. ലബനാനിലേക്കുളള സർവീസുകൾ ഒക്ടോബർ 31 വരെ റദ്ദാക്കിയതായും എമിറേറ്റ്സ് അധികൃതർ അറിയിച്ചു.
നേരത്തെ, ഇറാനിലേക്കും തിരിച്ചുമുള്ള സർവിസ് ഒക്ടോബർ എട്ട് വരെ റദ്ദാക്കുകയും പിന്നീട് 16 വരെ നീട്ടുകയും ചെയ്തിരുന്നു. സംഘർഷം തുടരുന്ന അവസ്ഥയിലാണ് വീണ്ടും സർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.