മാൾട്ടയിൽ ഭൂചലനം; ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കറ്റാനിയ

മാൾട്ടയിൽ ഭൂചലനം. ബുധനാഴ്ച പുലർച്ചെ കാറ്റാനിയ തീരത്ത് 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് മാൾട്ടയിലും അനുഭവപ്പെട്ടത്. സ്ലീമ, മാർസാസ്കല, അറ്റാർഡ്, ക്വാറ എന്നിവയുൾപ്പെടെ ദ്വീപിലുടനീളം ഭൂകമ്പം അനുഭവപ്പെട്ടു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ ഓൺലൈൻ മോണിറ്ററിന്റെ കണക്കനുസരിച്ച്, പുലർച്ചെ 3.26 ന് റെജിയോ കാലാബ്രിയയിലെ പാലിസി മറീനയിൽ നിന്ന് 37 കിലോമീറ്റർ തെക്ക്-തെക്കുകിഴക്കായിട്ടാണ് ഭൂകമ്പം അനുഭവപ്പെട്ടത്. 48.5 കിലോമീറ്റർ ആഴത്തിലാണ് ഇത് രേഖപ്പെടുത്തിയത്. ഭൂകമ്പം അനുഭവപ്പെട്ടില്ലെങ്കിലും, വളർത്തുമൃഗങ്ങളും അയൽപക്കത്തെ നായ്ക്കളും കുച്ചതായും വളർത്തുപക്ഷികളും അസ്വസ്ഥത കാട്ടിയെന്നും ചിലർ അഭിപ്രായപ്പെട്ടു. സെന്റ് ജൂലിയൻസിലെ ഒരു താമസക്കാരി തന്റെ മുറിയിലെ നിലവിളക്ക് ആടുന്നത് ശ്രദ്ധിച്ചുവെന്ന് പറഞ്ഞു, അതേസമയം ഒരു കോസ്പിക്വുവ സ്ത്രീ കിടക്ക ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ മുന്നോട്ടും പിന്നോട്ടും ആടുന്നത് കണ്ടതായി പറഞ്ഞു.