മാൾട്ടയിൽ സ്കൂൾ വിദ്യാഭ്യാസം നേരത്തെ ഉപേക്ഷിക്കുന്നവരുടെ നിരക്ക് 9.6% ആയി കുറഞ്ഞു

മാൾട്ടയിലെ സ്കൂൾ വിദ്യാഭ്യാസം നേരത്തെ ഉപേക്ഷിക്കുന്നവരുടെ നിരക്ക് 9.6% ആയി കുറഞ്ഞു. ഇത് EU യുടെ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസിയായ യൂറോസ്റ്റാറ്റിന്റെ 2024 ലെ ഡാറ്റയെ ഉദ്ധരിച്ചാണ് വിദ്യാഭ്യാസ മന്ത്രാലയം കണക്ക് പുറത്തു വിട്ടത്. 2023 ൽ ഇത് 10% ആയിരുന്നു. മാൾട്ട ഇപ്പോൾ നിലവിലെ EU ശരാശരിയേക്കാൾ 0.3 ശതമാനം പോയിന്റ് മാത്രം പിന്നിലാണ്. ഇറ്റലി, ഡെൻമാർക്ക്, ഹംഗറി, ജർമ്മനി, സ്പെയിൻ എന്നിവയേക്കാൾ മികച്ചതാണ് നിലവിലെ മാൾട്ടയുടെ 9.6% നിരക്ക് .
18 നും 24 നും ഇടയിൽ പ്രായമുള്ളവരും രണ്ട് O-ലെവൽ പരീക്ഷകളിൽ താഴെ മാത്രം നേടുന്നവരും പഠനമോ പരിശീലനമോ തുടരാത്തവരുമാണ് സ്കൂൾ വിദ്യാഭ്യാസം നേരത്തെ ഉപേക്ഷിക്കുന്നവർ. 2023 ൽ, വിദ്യാഭ്യാസ മന്ത്രി ക്ലിഫ്ടൺ ഗ്രിമ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നവരുടെ നിരക്ക് 2030 ഓടെ 9% കുറയ്ക്കുന്നതിനുള്ള തന്ത്രം പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ചത്തെ പ്രസ്താവനയിൽ, മാൾട്ട അഞ്ച് വർഷത്തിനുള്ളിൽ സ്കൂൾ വിദ്യാഭ്യാസം നേരത്തെ ഉപേക്ഷിക്കുന്നവരുടെ EU ലക്ഷ്യം 9% എന്ന നിലയിൽ കൈവരിക്കുന്നതിന് അടുത്തെത്തിയെന്ന് ഗ്രിമ പറഞ്ഞു. 20 വർഷം മുമ്പ് സ്കൂൾ വിദ്യാഭ്യാസം തുടങ്ങുന്നവരുടെ എണ്ണം 33% ആയിരുന്നുവെന്നും 2012 ൽ ഇത് 19% ആയിരുന്നുവെന്നും ചൂണ്ടിക്കാട്ടി