കേരളം
വിധിയറിയാന്‍ ആകാംക്ഷയോടെ; ഉപതെരഞ്ഞെടുപ്പ് ആദ്യ ഫല സൂചനകള്‍ എട്ടരയോടെ
തിരുവനന്തപുരം : സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വിജയികള്‍ ആരെന്ന് ഇന്നറിയാം. എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
ചേലക്കര നിലനിര്‍ത്തുന്നതിനൊപ്പം പാലക്കാട് മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. വയനാട്ടില്‍ നില മെച്ചപ്പെടുത്തുമെന്നും ഇടതുമുന്നണി പ്രതീക്ഷിക്കുന്നു.