അന്തർദേശീയം

സ്പേ​സ് എ​ക്സ് ക്രൂ ​ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ; സ്വാ​ഗ​തം ചെ​യ്ത് സു​നി​ത​യും വി​ല്‍​മോ​റും

ഹൂ​സ്റ്റ​ൺ: അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ സ്റ്റേ​ഷ​നി​ൽ കു​ടു​ങ്ങി​യ അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളാ​യ സു​നി​ത വി​ല്യം​സി​നെ​യും ബു​ച്ച് വി​ൽ​മ​റി​നെ​യും ഭൂ​മി​യി​ൽ മ​ട​ക്കി​യെ​ത്തി​ക്കാ​നു​ള്ള നാ​സ​യു​ടെ സ്‌​പേ​സ് എ​ക്‌​സ് ക്രൂ ​ബ​ഹി​രാ​കാ​ശ നി​ല​യി​ലെ​ത്തി.

ക്രൂ 9 ​പേ​ട​ക​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ അ​മേ​രി​ക്ക​യു​ടെ നി​ക്ക് ഹേ​ഗ്, റ​ഷ്യ​യു​ടെ അ​ല​ക്സാ​ണ്ട​ർ ഗോ​ർ​ബു​നേ​വ് എ​ന്നീ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളാ​ണ് ഡ്രാ​ഗ​ൺ പേ​ട​ക​ത്തി​ൽ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ഇ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ നാ​സ പു​റ​ത്തു​വി​ട്ടു.ഡോ​ക്കിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം, ഇ​രു​വ​രും ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ ആ​ലിം​ഗ​നം ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

Contact confirmed at 5:30pm ET (2130 UTC). Next, the Dragon spacecraft will complete the docking sequence, and undergo a series of checks before crews can open the hatch and welcome #Crew9 to the @Space_Station. pic.twitter.com/y3ve8FLBqs

— NASA (@NASA) September 29, 2024

ശ​നി​യാ​ഴ്ച ഫ്‌​ളോ​റി​ഡ​യി​ലെ കേ​പ് ക​നാ​വ​റ​ലി​ല്‍ നി​ന്ന് ഇ​ന്ത്യ​ന്‍ സ​മ​യം ശ​നി​യാ​ഴ്ച രാ​ത്രി 10.47 നാ​ണ് ഫാ​ല്‍​ക്ക​ണ്‍ 9 റോ​ക്ക​റ്റ് പു​റ​പ്പെ​ട്ട​ത്. നാ​ലു പേ​ർ​ക്കു ക​യ​റാ​വു​ന്ന ഡ്രാ​ഗ​ൺ പേ​ട​ക​ത്തി​ൽ ര​ണ്ടു സീ​റ്റ് ഒ​ഴി​ച്ചി​ട്ടി​രു​ന്നു. അ​തേ​സ​മ​യം, ഇ​വ​രു​ടെ മ​ട​ക്കം ഫെ​ബ്രു​വ​രി​യി​ൽ ആ​യി​രി​ക്കും. സു​നി​ത​യും വി​ൽ​മ​റും ബോ​യിം​ഗി​ന്‍റെ സ്റ്റാ​ർ​ലൈ​ന​ർ പേ​ട​ക​ത്തി​ൽ ജൂ​ണി​ലാ​ണ് ബ​ഹി​രാ​കാ​ശ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. പേ​ട​ക​ത്തി​നു സാ​ങ്കേ​തി​ക ത​ക​രാ​റു​ണ്ടാ​യ​തോ​ടെ ഇ​വ​രു​ടെ മ​ട​ക്കം നീ​ളു​ക​യാ​യി​രു​ന്നു. പേ​ട​കം ആ​ളി​ല്ലാ​തെ ഭൂ​മി​യി​ൽ തി​രി​ച്ചി​റ​ക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button