കേരളം

ഡോ.പ്രമോദുസ് ഇൻസ്റ്റിറ്റ്യൂട്ടിന് എൻ.എ.ബി.എച്ച് അംഗീകാരം

കൊച്ചി : എറണാകുളത്തെ ഡോ.പ്രമോദുസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്തിന് എൻ.എ.ബി.എച്ച് അംഗീകാരം. ഇന്ത്യയിലാദ്യമായാണ് ലൈംഗീകാരോഗ്യ ചികിത്സക്കായി സ്ഥാപിച്ച ഒരു ആശുപത്രിക്ക് എൻ.എ.ബി.എച്ച് ഫുൾ അക്രഡിറ്റേഷൻ ലഭിക്കുന്നത് . ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ വിവിധ സ്പെഷ്യാലിറ്റികളും മനഃശാസ്ത്ര ചികിത്സയും കോർത്തിണക്കി , പരിശോധനകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ലൈംഗീകാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ നൽകുന്ന ശാസ്ത്രമാണ് സെക്ഷ്വൽ മെഡിസിൻ.

2006 ലാണ് ഡോ.പ്രമോദുസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്ത് എറണാകുളത്ത് പ്രവർത്തനം ആരംഭിച്ചത്. യൂറോളജി, ആൻഡ്രോളജി, ഗൈനക്കോളജി, കാർഡിയോളജി, ജനറൽ മെഡിസിൻ, ഡയബറ്റോളജി, റേഡിയോളജി, ക്ലിനിക്കൽ സൈക്കോളജി തുടങ്ങിയ വിഭാഗങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് സെക്ഷ്വൽ മെഡിസിനിൽ ചികിത്സ നൽകുന്ന ഇന്ത്യയിലെ ഏക സ്ഥാപനവും ഡോ.പ്രമോദുസ് ഇൻസ്റ്റിട്യൂട്ടാണ്. സെക്ഷ്വൽ മെഡിസിൻ, ആൻഡ്രോളജി, യൂറോളജി എന്നിവ മാത്രം കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ 20 കിടക്കകളും അത്യാധുനിക സൗകര്യമുള്ള ഓപ്പറേഷൻ തീയേറ്റർ, ഉന്നത നിലവാരം പുലർത്തുന്ന ക്ലിനിക്കൽ ലബോറട്ടറി, ഫാർമസി തുടങ്ങിയ എല്ലാ സംവിധാനങ്ങളുമുണ്ട്.

2021 ജൂലൈയിലാണ് ഡോ.പ്രമോദുസ് ഇൻസ്റ്റിറ്റ്യൂട്ടിന് എൻ.എ.ബി.എച്ച് എൻട്രി ലെവൽ അക്രഡിറ്റേഷൻ ലഭിച്ചത്.
അസംപ്‌തൃപ്ത ദാമ്പത്യം, അൺകൺസ്യൂമേറ്റഡ് മാര്യേജ്( വിവാഹശേഷം ലൈംഗികബന്ധത്തിലേർപ്പെടാൻ കഴിയാത്ത അവസ്ഥ),ലൈംഗികബന്ധ സമയത്തെ വേദന, യോനീ സങ്കോചം, ശീഘ്രസ്ഖലനം, ഉദ്ധാരണ പ്രശ്‍നങ്ങൾ തുടങ്ങിയ രോഗങ്ങളുള്ള അൻപതിനായിരത്തിലേറെ പേരെയാണ് ഇരുപത് വർഷത്തിനുള്ളിൽ ഡോ. പ്രമോദുസ് ഇൻസ്റ്റിറ്റ്യൂട്ട് ചികിൽസിച്ചത്. സുരക്ഷിതവും ഉന്നത നിലവാരത്തിലുള്ളതുമായ ചികിത്സ രോഗികൾക്ക് നൽകുന്നതിനുള്ള ഡോ.പ്രമോദുസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിരന്തര പരിശ്രമമാണ് എൻ.എ.ബി.എച്ച് ഫുൾ അക്രഡിറ്റേഷൻ നേടിത്തന്നത്. രോഗികളുടെ സുരക്ഷിതത്വവും ചികിത്സയുടെ ഗുണനിലവാരവും മുൻനിർത്തി ആശുപത്രികൾക്കും അനുബന്ധ ആരോഗ്യ പ്രവർത്തന സ്ഥാപനങ്ങൾക്കും അംഗീകാരം നൽകുന്നതും കേന്ദ്ര ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള സ്വതന്ത്ര ഏജൻസിയാണ് എൻ.എ.ബി.എച്ച്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button