കേരളം
ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. കെ എം ചെറിയാന്‍ അന്തരിച്ചു
ബെംഗളൂരു : പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ.കെ.എം.ചെറിയാന്‍ അന്തരിച്ചു. ഇന്നലെ രാത്രി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഹൃദയശസ്ത്രക്രിയ രംഗത്ത് മികച്ച സംഭാവനങ്ങള്‍ നല്‍കിയ പ്രതിഭയാണ് വിടവാങ്ങിയത്. രാജ്യത്തെ ആദ്യ കൊറോണറി ആര്‍ട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് കെ എം ചെറിയാന്‍. ഇന്നലെ സുഹൃത്തിന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍ എത്തിയതായിരുന്നു അദ്ദേഹം. രാത്രിയോടെ ശരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്നതെ രാത്രി 11.50 ഓടെയായിരുന്നു അന്ത്യം. രാജ്യം അദ്ദേഹത്തിന് 1991ല്‍ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. സംസ്കാരം വ്യാഴാഴ്ച.