മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ ഗാർഹിക പീഡനങ്ങളുടെ കണക്കുകളിൽ വൻ വർധന

മാൾട്ടയിൽ ഗാർഹിക പീഡനങ്ങളുടെ കണക്കുകളിൽ വൻ വർധന. കഴിഞ്ഞ നാലുവർഷം കൊണ്ട് ക്രമാനുഗതമായ വർധനവാണ് ഗാർഹിക പീഡന കേസുകളിൽ ഉണ്ടായതെന്നാണ് കണക്കുകൾ. പ്രതിപക്ഷ എംപി ഡാരെൻ കാരബോട്ടിന്റെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര മന്ത്രി ബൈറോൺ കമില്ലേരിയാണ് ഈ സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടത്.
2020 ൽ 1645 ഗാർഹിക പീഡനക്കേസുകളാണ് മാൾട്ടയിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. 2021 ൽ ഇത് 1741 കേസുകളായും 2022 ൽ ഇത് 1828 കേസുകളായും വർധിച്ചു. 2022 ൽ മാൾട്ടയിൽ ചർച്ച ചെയ്യപ്പെട്ട ബെർണി കാസറിന്റെ കൊലക്ക് ശേഷം ഗാർഹിക പീഡന കേസുകളിൽ കേസ് രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളിൽ സവിശേഷ ശ്രദ്ധ ചെലുത്തിയ രാജ്യത്താണ് രജിസ്റ്റർ ചെയ്ത കണക്കുകളിലെ ഈ വർധന കാണുന്നത്.