അന്തർദേശീയം

എച്ച് -1ബി വിസ ഫീസ് വർധനവിൽ നിന്ന് ഡോക്റ്റർമാരെ ഒഴിവാക്കും

വാഷിങ്ടൺ ഡിസി : യുഎസ് നടപ്പാക്കിയ എച്ച് 1 ബി വിസ ഫീസ് വർധനവിൽ നിന്നും ഡോക്‌റ്റർമാരെ ഒഴിവാക്കിയേക്കുമെന്ന് സൂചന. വൈറ്റ് ഹൗസ് വക്താവ് ടെയ്ലറിനെ ഉത്തരിച്ച് അന്താരാഷ്ട്ര മാധ്യമമാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്. എച്ച് 1 ബി വിസ ഫീസ് വർധനവുമായി ബന്ധപ്പെട്ട് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് ഒപ്പുവച്ച ഉത്തരവിൽ നിന്നും ഡോക്റ്റർമാർ ഉൾപ്പെടയുള്ള മെഡിക്കൽ പ്രതിനിധികളെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് എച്ച് 1 ബി വിസ ഫീസ് വർധനവിൽ ട്രംപ് ഒപ്പു വച്ചത്. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കും. എന്നാൽ‌ പുതിയതായി അപേക്ഷിക്കുന്നവരെ മാത്രമേ ഇത് ബാധിക്കൂ എന്നാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്. നിലവിലെ എച്ച് 1 ബി വിസക്കാരും എച്ച് 1 ബി വിസ പുതുക്കുന്നവരും ഈ ഫീസ് നല്‍കേണ്ടതില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button