മാൾട്ടാ വാർത്തകൾ
ഗോസോയിലെ റെക്ക പോയിന്റിൽ അപകടത്തിൽപ്പെട്ട മുങ്ങൽ വിദഗ്ദ്ധനെ രക്ഷപ്പെടുത്തി

ഗോസോയിലെ റെക്ക പോയിന്റിൽ അപകടത്തിൽപ്പെട്ട മുങ്ങൽ വിദഗ്ദ്ധനെ രക്ഷപ്പെടുത്തി. കടൽക്ഷോഭം കാരണം ഇയാൾക്ക് കരയിലേക്ക് മടങ്ങാൻ കഴിയാതെ വന്നതിനെ തുടർന്ന് മാൾട്ടയിലെ സായുധ സേനയുടെ ഒരു രക്ഷാ ബോട്ട് ഉച്ചകഴിഞ്ഞ് ഓപ്പറേഷൻ നടത്തുകയായിരുന്നു.സിവിൽ പ്രൊട്ടക്ഷൻ വകുപ്പിലെ രക്ഷാപ്രവർത്തകരും ഇതിൽ പങ്കാളികളായി.ഗോസോയുടെ വടക്കൻ തീരത്ത്, മാർസൽഫോണിനടുത്തുള്ള ഒരു ജനപ്രിയ ഡൈവിംഗ് സ്ഥലമാണ് റെക്ക പോയിന്റ്.