അന്തർദേശീയം

യുഎസ് ഭരണ പ്രതിസന്ധിക്ക് വിരാമം; 40 ദിവസമായി തുടരുന്ന അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാന്‍ കരാറായി

വാഷിങ്ടണ ഡിസി : അമേരിക്കയിലെ ഭരണ പ്രതിസന്ധിക്ക് വിരാമമിട്ട് 40 ദിവസമായി തുടരുന്ന അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഡെമോക്രാറ്റിക്, റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ഇതു സംബന്ധിച്ച കരാറിലെത്തിയതായി റിപ്പോര്‍ട്ട്. വൈറ്റ് ഹൗസുമായും സെനറ്റ് റിപ്പബ്ലിക്കന്‍മാരുമായും നടത്തിയ ചര്‍ച്ചയില്‍ കരാറിന് അനുകൂലമായി വോട്ട് ചെയ്യാന്‍ കുറഞ്ഞത് എട്ട് ഡെമോക്രാറ്റുകളെങ്കിലും തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഡെമോക്രാറ്റിക് ഗവര്‍ണര്‍മാരായ സെന്‍സ് ജെന്നെ ഷാഹീന്‍, അന്‍ഗുസ് കിങ്, മാഗി ഹാസന്‍ എന്നിവര്‍ ഷട്ട്ഡൗണ്‍ തീര്‍ക്കാന്‍ വോട്ട് ചെയ്യുമെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്ന്. നിര്‍ണായകമായ യോഗത്തിന് ശേഷം ഞായറാഴ്ച രാത്രി വൈകിയാണ് ഇതു സംബന്ധിച്ച കരാര്‍ പ്രാബല്യത്തില്‍ വന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യപദ്ധതിയില്‍ ചില ഇളവുകള്‍ നല്‍കാമെന്ന് ഉറപ്പ് റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ഉണ്ടായതാണ് ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിന് അനുകൂല നിലപാട് എടുക്കാന്‍ ഡെമോക്രാറ്റ് അംഗങ്ങളെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിനുള്ള ബില്‍ ഉടന്‍ പാസാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ ഒന്നിന് തുടങ്ങിയ അടച്ചിടല്‍ നാല്‍പാം ദിവസത്തേക്ക് കടക്കുമ്പോഴാണ് നിര്‍ണായകമായ ധാരണ സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്ന്. ചരിത്രത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടല്‍ നേരിടുന്ന യു.എസ് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അടച്ചുപൂട്ടല്‍ ലക്ഷം പേരെ ശമ്പളമില്ലാതെ ജോലി ചെയ്യുന്നതിലേക്ക് ഉള്‍പ്പെടെ നയിച്ചിരുന്നു. 670,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്തു. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് അവശ്യസേവനങ്ങള്‍ പോലും ലഭ്യമാകുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button