ക്വാലലംപൂരിൽ കോഫിയെടുക്കാൻ താമസിച്ചത്തിന് ജീവനക്കാരിക്ക് നേരെ ചൂടുകാപ്പി എറിഞ്ഞ് ഉപഭോക്താവ്

ക്വാലലംപൂര്‍ : കോഫി ഷോപ്പിലെ ജീവനക്കാരനും കാപ്പി കുടിക്കാനെത്തിയ ഉപഭോക്താവും തമ്മിലുള്ള വാഗ്വാദത്തിന്‍റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കോഫിയെടുക്കാൻ താമസിച്ചെന്ന് ചൂണ്ടിക്കാട്ടി സൂസ് (ZUS) കോഫി ജീവനക്കാരിയും ഒരു ചൈനീസുകാരിയും തമ്മിലായിരുന്നു തര്‍ക്കം. വഴക്കിനൊടുവിൽ ഉപഭോക്താവ് ജീവനക്കാരിക്ക് നേരെ ചൂടു കാപ്പി എറിയുകയായിരുന്നു. സൂസ് കോഫിയുടെ ക്വാലലംപൂര്‍ ഔട്ട്‍ലെറ്റിലായിരുന്നു സംഭവം.
ജോലിക്ക് വേഗം പോരെന്നായിരുന്നു ഉപഭോക്താവിന്‍റെ പരാതി. ഇതിന് ജീവനക്കാരി മറുപടി പറയുന്നുണ്ട്. വളരെ ദുഃഖിതയായി കാണപ്പെടുന്ന ജീവനക്കാരി, കടയിൽ നിന്ന് പുറത്തുപോകാൻ ചൈനീസ് ഭാഷയിൽ സ്ത്രീയോട് പറഞ്ഞു. എന്നാൽ പ്രകോപിതയായ സ്ത്രീ പെട്ടെന്ന് കൗണ്ടറിന് കുറുകെ കാപ്പി കപ്പ് വലിച്ചെറിയുകയായിരുന്നു.
നിരവധി പേരാണ് സംഭവത്തിൽ ഉപഭോക്താവിനെതിരെ രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സൂസ് കോഫി പ്രസ്താവനയിൽ അറിയിച്ചു. ജീവനക്കാരിക്കൊപ്പം നിൽക്കുന്നതായും തങ്ങളുടെ ജീവനക്കാര്‍ക്കെതിരെയുള്ള ഒരു തരത്തിലുള്ള ദുരുപയോഗമോ അനാദരവോ അംഗീകരിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.



