ദേശീയം
തമിഴ്നാട്ടിൽ സിപിഎമ്മിന് രണ്ടിടത്തും മുന്നേറ്റം
ചെന്നൈ : തമിഴ്നാട്ടിൽ ഇന്ത്യ സംഖ്യത്തിൽ മത്സരിച്ച സിപിഎം സ്ഥാനാർഥികൾ രണ്ടു സീറ്റിലും ലീഡ് ചെയ്യുന്നു. മധുരയിലും ദിണ്ടിഗല്ലിലുമാണ് സിപിഎം സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നത്. ദിണ്ടിഗല്ലിൽ ആർ. സച്ചിദാനന്ദവും മധുരയിൽ എസ്. വെങ്കിടേശനുമാണ് മുന്നിൽ.
മധുരയിലെ സിറ്റിംഗ് എംപിയാണ് വെങ്കിടേശൻ. ദിണ്ടിഗല്ലിലെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണ് സച്ചിദാനന്ദം. അതേസമയം കോയമ്പത്തൂരിൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പുറകിലാണ്.