കേരളം

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്തംബറിൽ തുടങ്ങും, സംസ്ഥാന സമ്മേളനം കൊല്ലത്ത്

തിരുവനന്തപുരം : 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഎം സംഘടനാ സമ്മേളനങ്ങൾ സെപ്റ്റംബറിൽ തുടങ്ങും. ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കും. ഏര്യാ സമ്മേളനം നവംബറിൽ നടക്കും. ജില്ലാ സമ്മേളനങ്ങൾ ഡിസംബറിലും ജനുവരിയിലുമായി നടക്കും. സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ കൊല്ലത്തായിരിക്കും നടക്കുക. പാർട്ടി കോൺഗ്രസ് ഏപ്രിലിൽ തമിഴ്നാട്ടിൽ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒറ്റക്കെട്ടായി കേരളം രംഗത്തെത്തിയെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളും അവരുടേതായ കഴിവുകളെ ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഫലപ്രദവും ഏകോപിതവുമായി ഇടപെടുന്നുണ്ടന്നും സര്‍ക്കാര്‍ ഇടപെടലില്‍ എല്ലാവര്‍ക്കും മതിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വലിയ സാമ്പത്തിക ആവശ്യമുണ്ട്. അതിനായി എല്ലാ പാര്‍ട്ടി ഘടകങ്ങളും സംഭവാന നല്‍കണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. തൃപുരയിലെയും തമിഴ്‌നാട്ടിലെയും പാര്‍ട്ടി ഘടകം 10 ലക്ഷം സിഎംഡിആര്‍എഫിലേക്ക് നല്‍കി. തമിഴ്‌നാടും സംഭാവന നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിനുള്ള ക്യാമ്പയിൻ ഓഗസ്റ്റ് 10, 11 തീയതികളില്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button