കേരളം
സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രിയുടെ ആർഎസ്എസ് പ്രശംസ അസ്വീകാര്യം, ലജ്ജാകരം : സിപിഐഎം

ന്യൂഡൽഹി : സ്വാതന്ത്ര്യദിന സന്ദേശത്തിനിടയിലുള്ള പ്രധാനമന്ത്രിയുടെ ‘ആർഎസ്എസ്’ പരാമർശത്തിനെതിരെ സിപിഐഎം. പ്രസംഗത്തിൽ പ്രധാനമന്ത്രി രക്തസാക്ഷികളെ അപമാനിച്ചെന്നും പലപ്പോഴും നിരോധിക്കപ്പെട്ട വിഭാഗീയ സംഘടനയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സിപിഐഎം വിമർശിച്ചു.
ഒരു ചരിത്ര സന്ദർഭത്തെ അധിക്ഷേപിക്കുകയാണ് പ്രധാനമന്ത്രിയെന്നും ആർഎസ്എസ് പരാമർശം അസ്വീകാര്യവും ലജ്ജാകരവുമാണെന്നും സിപിഐഎം പ്രസ്താവനയിൽ പറഞ്ഞു.
സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു നരേന്ദ്രമോദി ആർഎസ്എസിനെ പ്രശംസിച്ചത്. ആർഎസ്എസ് അംഗങ്ങൾ രാജ്യത്തിനുവേണ്ടി ജീവിതം സമർപ്പിച്ചെന്നും 100 വർഷത്തെ ആർഎസ്എസ് സേവനത്തെ സല്യൂട്ട് ചെയ്യുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.