അന്തർദേശീയം

40 കോടി സ്വന്തമാക്കിയ ‘സുന്ദരി’ പശു; ഗിന്നസ് റെക്കോര്‍ഡ്

ബ്രസീലിയ : പശുവിന്റെ വില കേട്ട് ഞെട്ടരുത്!. ലേലത്തില്‍ വിറ്റത് 40 കോടി രൂപയ്ക്ക്. ബ്രസീലില്‍ നടന്ന ലേലത്തിലാണ് നെല്ലൂര്‍ പശു ലോകത്ത് ഉയര്‍ന്ന തുകയ്ക്ക് വിറ്റ പശുവെന്ന ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. വിയറ്റിന – 19 എന്നുപേരുള്ള പശുവാണ് ഈ അതുല്യ നേട്ടം കൈവരിച്ചത്.

1,101 കിലോഗ്രാം തൂക്കമുള്ള വിയറ്റിന -19 ന് നെല്ലൂര്‍ ഇനത്തിലെ മറ്റ് പശുക്കളുടെ ശരാശരി ഭാരത്തെക്കാള്‍ രണ്ടുമടങ്ങ് കൂടുതലാണ്. ഉയര്‍ന്ന ഉഷ്ണ പ്രതിരോധശേഷിയും കരുത്തും ഈ കോടീശ്വരപ്പശുവിന്റെ പ്രത്യേകതകളാണ്. പശുക്കളുടെ ചാംപ്യന്‍സ് ഓഫ് ദി വേള്‍ഡ് മത്സരത്തില്‍ മിസ് സൗത്ത് അമേരിക്ക കിരീടവും വിയറ്റിന്-19 നേടിയിട്ടുണ്ട്.

ലോകത്ത് നെല്ലൂര്‍ പശുക്കളെ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്നത് ബ്രസീലിലാണ്. യുഎസ്, മെക്‌സിക്കോ, അര്‍ജന്റീന, പരാഗ്വെ ഉള്‍പ്പടെ ഒട്ടേറെ രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button