മൂന്നാഴ്ചക്കിടെ മൂന്നുമരണം, മാൾട്ടയിൽ കൊറോണാ വൈറസ് ബാധിതരുടെ എണ്ണത്തിൽ വർധയുണ്ടാകുന്നതായി കണക്കുകൾ
മാള്‍ട്ടയില്‍ കൊറോണാ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധയുണ്ടാകുന്നതായി കണക്കുകള്‍. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മൂന്ന് വ്യക്തികള്‍ കൊറോണ വൈറസ് പോസിറ്റീവ്
ആയി മരിച്ചു.ജൂണ്‍ മാസത്തിന്റെ തുടക്കം മുതല്‍ക്കേ 232 പുതിയ കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടത്. കഴിഞ്ഞ ആഴ്ചയിലെ കേസുകളുടെ എണ്ണം പരിഗണിക്കുമ്പോള്‍
ഇരട്ടിയിലധികമാണ് വര്‍ധന.
ആരോഗ്യവകുപ്പ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ കാണിക്കുന്നത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 84 വ്യക്തികള്‍ പോസിറ്റീവ് ആണെന്ന് തെളിഞ്ഞതായാണ്. 2024 ജനുവരിക്ക് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ടൈംസ് ഓഫ് മാള്‍ട്ടയ്ക്ക് നല്‍കിയ അഭിപ്രായത്തില്‍, മറ്റെര്‍ ഡെയ് ഹോസ്പിറ്റലില്‍ ‘മുന്‍കരുതലുകള്‍’ സ്വീകരിച്ചുവരികയാണെന്ന് പറഞ്ഞു. ജൂണ്‍ ആദ്യം മുതല്‍ 83 പേര്‍ കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ചികിത്സയിലാണെന്നും
ആരോഗ്യ മന്ത്രാലയ വക്താവ് വെളിപ്പെടുത്തി. രോഗികള്‍ ആരും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ടിട്ടില്ല. ഒമൈക്രോണ്‍ വകഭേദമാണ് നിലവില്‍ മാള്‍ട്ടയില്‍
കാണപ്പെടുന്നത്. കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പ് കൗണ്ടിംഗ് ഹാളില്‍ സന്നിഹിതരായിരുന്ന നിരവധി പേര്‍ക്ക് പിന്നീട് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു.