മാൾട്ടാ വാർത്തകൾ
മദ്യപിച്ച് ബൈക്കോടിച്ച മാസിഡോണിയൻ യുവാവിനെ സ്വരാജ്യത്തേക്ക് തിരിച്ചയക്കുമെന്ന് കോടതി

മദ്യപിച്ച് മോട്ടോർ സൈക്കിൾ ഓടിച്ച മാസിഡോണിയൻ യുവാവിനെ സ്വരാജ്യത്തേക്ക് തിരിച്ചയക്കുമെന്ന് കോടതി.
സെന്റ് പോൾസ് ബേയിൽ താമസിക്കുന്ന 30 വയസ്സുള്ള മാസിഡോണിയൻ യുവാവിന്റെ ശിക്ഷ ഈ ആഴ്ച അവസാനം പ്രഖ്യാപിക്കും.അശ്രദ്ധമായി വാഹനമോടിക്കുക, സാധുവായ മാൾട്ടീസ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുക, പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുക എന്നീ കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. മാസിഡോണിയയിൽ നൽകിയിട്ടുള്ള ഡ്രൈവിംഗ് ലൈസൻസ് കൈവശം വച്ചിട്ടുണ്ടെങ്കിലും, തത്തുല്യമായ മാൾട്ടീസ് ലൈസൻസ് ഇയാൾക്കില്ല.